പ്രശസ്ത നയതന്ത്ര വിദഗ്ധനും രാഷ് ട്രീയ നിരീക്ഷകനുമായ പ്രഫ. നൈനാന്‍ കോശി അന്തരിച്ചു. 81 വയസായിരുന്നു. രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരന്‍, ചിന്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
വേള്‍ഡ് കൗണ്‍സില്‍ ഓഫ് ദ് ചര്‍ച്ചസ് ഓഫ് ഇന്‍റര്‍നാഷണലിന്റെ ഡയറക്ടര്‍, കേരള വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ (2007) എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1999ല്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
വാര്‍ ഓണ്‍ ടെറര്‍, റി ഓര്‍ഡറിങ് ദ വേള്‍ഡ്, സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍, ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍, ദൈവത്തിന് ഫീസ് എത്ര, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്‌കി നൂറ്റാണ്ടിന്റെ, മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.