പ്രളയം നാശംവിതച്ച ബദരീനാഥില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ശനി, 13 ജൂലൈ 2013 (11:26 IST)
PRO
പ്രളയം നാശംവിതച്ച ബദരീനാഥില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വീണ്ടും ജാഗ്രതാനിര്‍ദ്ദേശം. അളകനന്ദ നദിയുടെ ഉത്ഭവസ്ഥാനത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 450 മീറ്റര്‍ നീളത്തില്‍ ജലാശയം രൂപപ്പെട്ടിട്ടുണ്ട്.

ഇതേത് സമയവും പൊട്ടിയൊലിച്ച് നദി കരകവിയുമെന്നാണ് മുന്നറിയിപ്പ്. ഇതിനടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നവരും നാട്ടുകാരും മാറിപ്പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

മുഖ്യമന്ത്രി വിജയ് ബഹുഗുണ ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ഈ അടിയന്തിര സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചനടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക