ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പൂര്‍ണമായും സുഖം പ്രാപിച്ചു. അദ്ദേഹത്തിന് ഉടന്‍ തന്നെ ഔദ്യോഗിക ജോലികളിലേക്ക് പ്രവേശിക്കാം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഈ വിവരം അറിയിച്ചത്.
നാല് ആഴ്ചത്തെ വിശ്രമമാണ് മന്‍മോഹന്‍ സിംഗിന് നിര്‍ദ്ദേശിച്ചിരുന്നത്. ഈ കാലയളവുകൊണ്ട് അദ്ദേഹം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.
ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ജനുവരി 24നാണ് പ്രധാനമന്ത്രി ബൈപ്പാസ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. ഈ മാസം ഒന്നിന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു.
ഭക്ഷണനിയന്ത്രണം ഒരാഴ്ചകൂടി പാലിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചില വ്യായാമമുറകളും ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.