പ്രധാനമന്ത്രി പറഞ്ഞത് ശരി, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇന്ത്യയുടെ ഭാവി ശോഭനമാകുമെന്ന് നരേന്ദ്രമോഡി
വ്യാഴം, 9 ജനുവരി 2014 (13:02 IST)
PRO
PRO
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇന്ത്യയുടെ ഭാവി ശോഭനമാകുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി.
പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ആശങ്ക വേണ്ടെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രവാസി ഭാരതീയ സമ്മേളനത്തില്‍ അദ്ദേഹം.
പ്രധാനമന്ത്രി പറഞ്ഞത് താന്‍ ആവര്‍ത്തിക്കേണ്ട കാര്യമില്ല. നല്ല കാര്യമാണ് അദ്ദേഹം പറഞ്ഞത്. അഞ്ചോ ആറോ മാസം കഴിയുന്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് മോഡി ചൂണ്ടിക്കാട്ടി.