പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇറാന്റെ പരമോന്ന നേതാവ് ആയത്തുള്ള അലി ഖമൈനിയുമായും പ്രസിഡന്റ് അഹമ്മദി നെജാദുമായും കൂടിക്കാഴ്ച നടത്തി. ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്ന ടെഹ്‌റാനിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായുള്ള ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കൂടുതല്‍ ദൃഢമാക്കാന്‍ ഇറാനു കഴിഞ്ഞതായി ഖമൈനി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി നിരക്ക് സമതുലിതാവസ്ഥയില്‍ കൊണ്ടുപോകണമെന്ന് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നാം ഉച്ചകോടിക്കിടെ പാക്, അഫ്ഗാന്‍, ബംഗ്ലാ, നേപ്പാള്‍, ഈജിപ്ത് നേതാക്കളുമായും മന്‍മോഹന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അദ്ദേഹം വെള്ളിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങും.
അതേസമയം, പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായുള്ള കൂടിക്കാഴ്ചയില്‍ മുംബൈ ആക്രമണം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ടെഹ്‌റാനിലെത്തി. സിറിയയുടെ ആഭ്യന്തരകലാപത്തിന് അറുതി വരുത്താന്‍ ഇറാന്‍ ഇടപെടണമെന്നും, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമൈനിയുമായി ചര്‍ച്ച നടത്തുമെന്നും മൂണ്‍ അറിയിച്ചു.