പ്രധാനമന്ത്രിപദമോ? രാഹുലിനോട് ഇനി അങ്ങനെ ചോദിക്കരുത്!
ചൊവ്വ, 5 മാര്‍ച്ച് 2013 (16:50 IST)
PRO
PRO
പ്രധാനമന്ത്രികാന്‍ തനിക്ക് താല്പര്യമില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍ താല്പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയാകുമോ എന്ന് തന്നോട് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നത് തന്നെ തെറ്റാണ്. പ്രധാനമന്ത്രിയാകുകയല്ല തന്റെ ലക്ഷ്യം. ദീര്‍ഘനാള്‍ രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് സംസ്കാരം അവസാനിപ്പിക്കണമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
2014ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ആയിരിക്കും എന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തിന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് രാഹുലും ബിജെപിയില്‍ നിന്ന് നരേന്ദ്രമോഡിയും തമ്മിലായിരിക്കും പോരാട്ടം നടക്കുക എന്ന് പ്രതീക്ഷിയ്ക്കപ്പെടുമ്പോഴാണ് രാഹുല്‍ തന്റെ അഭിപ്രായം തുറന്നടിച്ചിരിക്കുന്നത്.