പ്രത്യുഷ ബാനര്‍ജി ഗര്‍ഭിണിയായിരുന്നു?; കാമുകനെ കൂടുതല്‍ ചോദ്യം ചെയ്യും

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2016 (18:32 IST)
പ്രമുഖ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. പ്രത്യുഷ ഗര്‍ഭിണിയായിരുന്നുവെന്നാണ് ഫോറന്‍സിക്‌ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഗര്‍ഭപാത്രത്തില്‍ കാണപ്പെട്ട കട്ടിയുള്ള ദ്രവമാണ്‌ സംശയത്തിന്‌ ഇടയാക്കിയത്‌. താരത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന്‌ സ്വീകരിച്ച ദ്രവം കൂടുതല്‍ പരിശോധനകള്‍ക്ക്‌ അയച്ചിരിക്കുകയാണ്‌. ഈ റിപ്പോര്‍ട്ട്‌ പുറത്തു വന്നാല്‍ മാത്രമെ സ്‌ഥിരികരണമുണ്ടാകു.
 
പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന്‌ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. കൂടാതെ  ഇടത്‌ കയ്യില്‍ ബ്ലയിഡ്‌ ഉപയോഗിച്ച്‌ മുറിച്ച്‌ പാടുകള്‍ കാണപ്പെട്ടിരുന്നു. അതേസമയം, പ്രത്യുഷുടെ കാമുകനായ രാഹുല്‍ രാജിനെ മുംബൈ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്. ആരോഗ്യകാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 
 
പ്രത്യുഷയുടെ മരണത്തിന് ഇത്തരവാദി രാഹുലാണെന്ന് താരത്തിന്റെ അമ്മ സോമ ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാഹുലുമായുള്ള പ്രശ്നങ്ങളാണ് പ്രത്യുഷയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. പ്രത്യുഷയുടെ ബന്ധുക്കളുടെയുടെ സുഹൃത്തുക്കളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.