ഇന്ത്യന്‍ വംശജനായ വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറസിംഗിലൂടെ പങ്കെടുക്കില്ല. ഇസ്ലാമിക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറസിംഗ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. റുഷ്ദിയെ പങ്കെടുപ്പിക്കുന്നത് മുസ്ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
വ്യവസ്ഥകള്‍ക്കു വിധേയമായി, ചൊവ്വാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് പാടില്ലെന്ന് ആവശ്യപ്പെട്ട് സമ്മേളന വേദിയിലേക്ക് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തി. സംഘം വേദിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പൊലീസ് രംഗത്തെത്തി.