പ്രണയബന്ധത്തെ എതിർത്ത പിതാവിനെ കാമുകന്റെ സഹായത്തോടെ മകള്‍ കൊലപ്പെടുത്തി
ശനി, 11 ജൂണ്‍ 2016 (19:23 IST)
കോയമ്പത്തൂരിലെ പ്രമുഖ വ്യവസായി നാഗരാജൻ കൊല്ലപ്പെട്ട സംഭവത്തിൽ മകളും കാമുകനും പൊലീസില്‍ കീഴടങ്ങി. ഇവര്‍ക്കൊപ്പം നാലു സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. മകളായ മഹാലക്ഷ്മിയുടെ പ്രണയബന്ധത്തെ നാഗരാജൻ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ മഹാലക്ഷ്മി കുറച്ച് കാലമായി സതീഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ നാഗരാജൻ എതിർത്തിരുന്നു. ഇതോടെയാണ് കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പിതാവിനെ കൊലപ്പെടുത്താൻ മഹാലക്ഷ്മി തീരുമാനിച്ചത്.
ഇക്കഴിഞ്ഞ മേയ് 23 നാണ് നാഗരാജന്‍ (60) കൊല്ലപ്പെട്ടത്.