പ്രണബിനെതിരെ പുതുമുഖം

ബുധന്‍, 4 മാര്‍ച്ച് 2009 (10:51 IST)
യു പി എ സര്‍ക്കാരിലെ സുപ്രധാന അധികാര കേന്ദ്രമായിരുന്ന വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടത് പുതുമുഖത്തെ. മൂര്‍ഷിദാബാദ് ജില്ലയിലെ ജംഗിപുര്‍ സീറ്റില്‍ പ്രണബിനെതിരെ ഇത്തവണ സി പി എം നിര്‍ത്തിയിരിക്കുന്നത് പുതുമുഖമായ മൃഗംഗ ഭട്ടാചാര്യയെയാണ്.

കഴിഞ്ഞ തവണ പ്രണബിനോട് 36000 വോട്ടുകള്‍ക്ക് തോറ്റ ഹസന്ത് ഖാന് പകരമായാണ് മൃഗംഗ മത്സരിക്കുന്നത്. മണ്ഡലത്തിനായി പ്രണബ് ചെയ്ത നല്ലകാര്യങ്ങള്‍ ഇത്തവണയും അദ്ദേഹത്തിന്‍റെ വിജയം ഉറപ്പാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

ഇതിനു പുറമെ കേന്ദ്രസര്‍ക്കാരിലെ രണ്ടാമന്‍ എന്ന പദവിയും മുഖര്‍ജിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസുകാരുടെ വിശ്വാസം.

അതേ സമയം കോണ്‍ഗ്രസുമായി സഖ്യത്തിലെത്തിയ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിക്ക് കഴിഞ്ഞ തവണത്തെ പോരാട്ടത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇത്തവണയും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത സൌത്ത് മണ്ഡലത്തില്‍ 98,429 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ച സി പി എമ്മിലെ രബിന്‍ ദേവ് തന്നെയാണ മമതയുടെ ഇത്തവണത്തെയും എതിരാളി.

വെബ്ദുനിയ വായിക്കുക