പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഐ (എം) മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം പാര്‍ട്ടിയ്‌ക്ക് കത്ത് നല്‍കിയിട്ടുണ്ട്
ഈ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കു ശേഷം പാര്‍ട്ടി തീരുമാനമെടുക്കും. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മൂലമാണ് സുര്‍ജിത്ത് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, മറ്റൊരു മുതിര്‍ന്ന നേതാവായ ജ്യോതി ബസു പോളിറ്റ് ബ്യൂറോയില്‍ തുടരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
ബസുവും ഹര്‍കിഷന്‍ സിംഗും കോയമ്പത്തൂരില്‍ നടക്കുന്ന പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നില്ല. ജ്യോതി ബസുവും ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തും പങ്കെടുക്കാത്തത് പാര്‍ട്ടി കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞിരുന്നു. 1964 ല്‍ സിപിഐ(എം) രൂപീകരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ബസു പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്
1992 ലാണ് ഹര്‍കിഷന്‍ സിംഗ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. അദ്ദേഹം ആ പദവിയില്‍ 2005 വരെ തുടര്‍ന്നു. ബിജെപി വിരുദ്ധമുന്നണി 90 കളില്‍ രൂപീകരിക്കുന്നതില്‍ ഹര്‍കിഷന്‍ സിംഗ് സുപ്രധാന പങ്കു വഹിച്ചിരുന്നു.
ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ശാരീരികമായി അവശ നിലയിലാണ്. ഓര്‍മ്മക്കുറവും മൂലമുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം അനുഭവിക്കുന്നുണ്ട്.