പേരെടുത്ത് പറയാതെ മോഡിയെ വിമര്‍ശിച്ച് രാഹുല്‍: ‘രാജ്യത്തെ ഒരാള്‍ക്ക് ഒറ്റയ്ക്ക് നയിക്കാനാവുമെന്നാണ് പ്രതിപക്ഷം കരുതുന്നത്‘

വ്യാഴം, 26 സെപ്‌റ്റംബര്‍ 2013 (17:23 IST)
PRO
തന്റെ പാര്‍ട്ടി കരുതുന്നത് ജനങ്ങളാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നാണെന്നും എന്നാല്‍ പ്രതിപക്ഷം കരുതുന്നത് ഒരാള്‍ക്ക് രാജ്യത്തെ നയിക്കാനാവുമെന്നാണെന്നും മോഡിയുടെ പേരെടുത്തു പറയാതെ ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.

പിന്നാക്കവിഭാഗങ്ങളെയും സാധാരണക്കാരെയും മുന്നോക്കമെത്തിച്ച് അധികാരം അവര്‍ക്കു നല്‍കുകയെന്നാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും എന്നാല്‍ പ്രതിപക്ഷം കരുതുന്നത് ഒരാള്‍ക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാനാവുമെന്നുമാണെന്നും മോഡിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.

ചണ്ഡിഗ്രാഹില്‍ മെയ് 23നു പ്രമുഖ കോണ്‍ഗ്രസ് നേതാവിനു നേരെ നടന്ന മാവോയിസ്റ്റ് ആക്രമത്തിനു ശേഷം സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ആ‍ദ്യ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടാ‍യ രാഹുല്‍ ഗാന്ധി.

വെബ്ദുനിയ വായിക്കുക