പെട്രോള്‍ വില വീണ്ടും കൂട്ടി

തിങ്കള്‍, 23 ജൂലൈ 2012 (19:21 IST)
PRO
PRO
രാജ്യത്ത് പെട്രോള്‍വില വിണ്ടും വര്‍ദ്ധിപ്പിച്ചു. ലിറ്ററിന്‌ 70 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. തിങ്കളാഴ്ച എണ്ണകമ്പനി പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്.

കഴിഞ്ഞ മെയ് മാസത്തില്‍ പെട്രോളിന് ലിറ്ററിന് ആറ് രൂപ 28 പൈസ വര്‍ദ്ധിപ്പിച്ചത് ഏറേ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില ആഗോള വിപണിയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പെട്രോള്‍ വില കൂട്ടിയതെന്നായിരുന്നു വിശദീകരണം.

തുടര്‍ന്ന് ക്രൂഡ്‌ ഓയിലിന്‍റെ വില ആഗോള വിപണിയില്‍ കുറഞ്ഞ സാഹചര്യത്തില്‍ ജൂണ്‍ അവസാനത്തൊടെ പെട്രോള്‍ വില ലിറ്ററിന് 2.46 രൂപ കുറച്ചിരുന്നു.

വെബ്ദുനിയ വായിക്കുക