പൂനെയില്‍ വാഹനാപകടം: 26 മരണം

തിങ്കള്‍, 28 മെയ് 2012 (09:47 IST)
PRO
PRO
മുംബൈ-പൂനെ എക്‌സ്പ്രസ്‌ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലുകുട്ടികളടക്കം 26 പേര്‍ മരിച്ചു. 27 പേര്‍ക്ക്‌ പരുക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം നടന്നത്.

വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാന്‍ ഖലപൂരില്‍ വച്ച്‌ നിര്‍ത്തിയിട്ടിരുന്ന ബസിന്‌ പിന്നിലേക്ക്‌ ഇടിച്ചു കയറുകയായിരുന്നു. വാനിന്റെ അമിത വേഗമാണ്‌ അപകടത്തിന്‌ കാരണമായത്‌.

പരുക്കേറ്റവരെ പുനെ, നവി മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വാനിന്റെ ഡ്രൈവറെ പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

വെബ്ദുനിയ വായിക്കുക