കുളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. ഗംഗ നദിയിലേക്ക് വീണ പത്തൊന്‍പതുകാരനെ രക്ഷപ്പെടുത്താന്‍ പുഴയിലേക്ക് ചാടിയ ആറുപേരും മരണത്തിനു കീഴടങ്ങി.
കനത്ത മഴയില്‍ ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്ന ഭാഗത്ത് മുങ്ങിത്താണ യുവാവിനെ രക്ഷപ്പെടുത്തിനിറങ്ങിയ ആറുപേരും അപകടത്തില്പ്പെടുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
ഭോലു തീവാരി(20), സച്ചിന് ഗുപ്ത(21), രോഹിത്(20), മഖ്സൂദ്(31), ശിവം(19), ഭോല(16), സത്യം(24)എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. അപകടം നടന്ന് രണ്ടു മണിക്കൂറിലധികം സമയം നടത്തിയ തെരച്ചിലിനൊടുവിലാണ് എല്ലാവരുടേയും മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്.