പുതുക്കിയ നെറ്റ് പരീക്ഷ മാനദണ്ഡം സുപ്രീം കോടതി ശരിവെച്ചു
വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (12:14 IST)
PRO
യുജിസി നെറ്റ് പരീക്ഷ പാസാകണമെങ്കില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നതിനുപുറമെ മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധന സുപ്രീംകോടതി ശരിവച്ചു.
പരീക്ഷ നടത്തിയതിനുശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നാരോപിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നും ശരിയായ ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്ന് സുപ്രീ കോടതീ സമീപിക്കുകയായിരുന്നു.
എന്നാല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. മിനിമം മാര്‍ക്ക് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് നെറ്റ് പരീക്ഷയുടെ വിജ്ഞാപനത്തില്‍ യുജിസി ചൂണ്ടിക്കാട്ടിയിരുന്നു.