പുതിയതായി അനുമതി നല്‍കിയ 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (13:44 IST)
PRO
PRO
പുതിയതായി അനുമതി നല്‍കിയ 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. പുതിയ രാസഘടനയിലുള്ള മരുന്നുകളുടെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

പുതിയതായി അനുമതി നല്‍കിയ 162 മരുന്നുകള്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പ് വരുത്തിയ ശേഷമാണോ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

മരുന്ന് പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ഏതെങ്കിലും അടിയന്തര സാഹചര്യത്തിലാണോ എന്ന് വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കൂടാതെ മരുന്ന് പരീക്ഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക