പീഡിപ്പിച്ചോയെന്ന് അറിയാനുള്ള ‘ടു ഫിംഗര്‍ ടെസ്റ്റ്‘ പീഡനം ഇനി ഇല്ല
ചൊവ്വ, 4 മാര്‍ച്ച് 2014 (13:31 IST)
PRO
ലൈംഗിക പീഡനത്തിന് ഇരയായോയെന്നറിയാന്‍ പെണ്‍കുട്ടികളില്‍ നടത്തുന്ന ടൂ ഫിംഗര്‍ ടെസ്റ്റ് അശാസ്ത്രീയമാണെന്നും ശാസ്ത്രീയ പരിശോധനകള്‍ മാത്രമേ നടത്താവൂയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ലൈംഗിക പീഡനത്തിന് ഇരായാകുന്നവരെ പരിശോധിക്കുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഡോക്ടര്‍ രണ്ടു വിരലുകള്‍ കടത്തി കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന രീതിയാണ് ടൂ ഫിംഗര്‍ ടെസ്റ്റ്.
ഇത്തരം രീതി അശാസ്ത്രീയവും ഇരയുടെ നേരെയുള്ള അതിക്രമമാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളതാണ്. ഇത്തരം സാഹചര്യത്തിലാണ് ഈ രീതി അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം സമിതി മുന്നോട്ട് വച്ചത്.
പീഡിപ്പിക്കപ്പെടുന്നവരെ പരിശോധിക്കുന്നതിനായി എല്ലാ ആശുപത്രികളിലും ഫോറന്‍സിക് ലാബും അനുബന്ധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താനും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഡിപ്പാര്‍ട്ട്ന്റ് ഒഫ് ഹെൽത്ത് റിസര്‍ച്ചും ഇന്ത്യന്‍ കൗണ്‍സിൽ ഒഫ് മെഡിക്കൽ റിസര്‍ച്ചും വിദഗ്ദ്ധരുടെ സഹായത്തോടെയാണ് മാര്‍ഗനിര്‍ദ്ദേശങ്ങൾ തയ്യാറാക്കിയത്.