പി‌എഫ് പലിശ നിരക്ക് കൂട്ടും: ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌

തിങ്കള്‍, 13 ജനുവരി 2014 (12:39 IST)
PTI
പ്രൊവിഡന്റ്‌ ഫണ്ട്‌ പലിശ നിരക്ക്‌ കാല്‍ ശതമാനം കൂട്ടുമെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്‌.

ഓസ്കര്‍ ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഇപിഎഫ്‌ഒ ട്രസ്റ്റിമാരുടെ യോഗത്തിലാണ്‌ തീരുമാനം. എട്ടു കോടി തൊഴിലാളികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.

8.5 ശതമാനത്തില്‍ നിന്ന്‌ 8.75 ശതമാനമായാണു കൂട്ടുന്നത്‌. ഇതുസംബന്ധിച്ച ശുപാര്‍ശ പിഎഫ്‌ ബോര്‍ഡ്‌ യോഗം ഉടന്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കും. കേന്ദ്ര സര്‍ക്കാരിന്‌ 610 കോടി രൂപയുടെ അധികബാധ്യതയാണ്‌ ഇതോടെ ഉണ്ടാകുക.

വെബ്ദുനിയ വായിക്കുക