പിസി ജോര്‍ജിന് മാണിയുടെ പിന്തുണ; ‘സര്‍ക്കാരിനെതിരായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല’

Webdunia
ശനി, 5 ഒക്‌ടോബര്‍ 2013 (17:33 IST)
PRO
PRO
ചീഫ് വിപ്പ് പിസി ജോര്‍ജിനെ പിന്തുണച്ച് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി രംഗത്തെത്തി. യുഡിഎഫിനോ സര്‍ക്കാരിനോ എതിരായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തരമന്ത്രിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല.

ജോര്‍ജിന്റെ പ്രസ്താവനകള്‍ മുന്നണിക്ക് ദോഷം ചെയ്യില്ല. കേരളാ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി ജോര്‍ജ് ഒന്നും പറഞ്ഞിട്ടില്ല. ജോര്‍ജിന്റെ പ്രസ്താവനകള്‍ പോസ്റ്റമോര്‍ട്ടം നടത്താന്‍ താനില്ല. വിമര്‍ശനങ്ങളാണ് ജോര്‍ജ് നടത്തിയത്.

വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടണം. പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് ലഭിക്കണമെന്നും മാണി വ്യക്തമാക്കി.