മുംബൈയില്‍ മനോരോഗിയായ ഒരു പിതാവ് തന്റെ മൂന്ന് പെണ്‍കുട്ടികളെയും ഭാര്യയെയും കഴിഞ്ഞ 7 വര്‍ഷമായി തടവിലിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ്. ഒരു സാമൂഹിക സംഘടന ഇടപെട്ട് ചൊവ്വാഴ്ച രാവിലെയാണ് ഇവരെ മോചിപ്പിച്ചത്.
2002 മുതല്‍ ഫ്രാന്‍സിസ് ഗോമസ് എന്ന അറുപതുകാരന്‍ തന്റെ ഭാര്യയെയും മൂന്ന് പെണ്‍ മക്കളെയും വീട്ടില്‍ അടച്ചു പൂട്ടിയിട്ടിരിക്കുകയായിരുന്നു. പുറത്തു പോയാല്‍ ഇവര്‍ ബലാത്സംഗത്തിന് ഇരയാവുമെന്ന ഭയമാണത്രേ പൂട്ടിയിടാന്‍ കാരണം.
വീട്ടിലെ ജനാലകള്‍ പോലും സൂര്യപ്രകാശം കടക്കാത്ത രീതിയില്‍ അടച്ചിരുന്നു. എല്ലാദിവസവും രാവിലെ വീട്ടില്‍ നിന്ന് പുറത്തുപോവുമ്പോള്‍ വീട്ടില്‍ ആരുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പുറത്തു നിന്ന് പൂട്ടുമായിരുന്നു. പൂട്ടിയിട്ടിരുന്നവര്‍ക്ക് പലപ്പോഴും ഭക്ഷണമോ മതിയായ വസ്ത്രമോ നല്‍കുകയില്ലായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗോമസിന്റെ രണ്ടാമത്തെ മകള്‍ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ വീട്ടില്‍ നിന്ന് രക്ഷപെട്ടിരുന്നു. എന്നാല്‍, ഗോമസിനെ ഭയന്ന് മറ്റുള്ളവര്‍ രക്ഷപെടാന്‍ വിസമ്മതം കാട്ടി. ചൊവ്വാഴ്ച ഗോമസ് വീട്ടിലില്ലാതിരുന്ന സമയത്ത് പൊലീസിന്റെ സഹാത്തോടെ സാമൂഹിക സംഘടനാ പ്രവര്‍ത്തകരെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഗോമസ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.