പാറ്റ്ന സ്ഫോടനം; സംസ്ഥാനങ്ങള്‍ അതീവ സുരക്ഷ പാലിക്കാന്‍ നിര്‍ദ്ദേശം
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (15:34 IST)
PRO
പാറ്റ്ന സ്ഫോടന പരമ്പരയെ തുടര്‍ന്ന് വരും നാളുകളില്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ദീപാവലി നാളുകളില്‍ അതീവ സുരക്ഷ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളെ അറിയിച്ചു.
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍, മാര്‍ക്കറ്റ്, മതപരമായ സ്ഥലങ്ങള്‍, റയില്‍വ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത