പാര്‍ട്ടി കോണ്‍ഗ്രസില്‍ ബുദ്ധദേവ് പങ്കെടുത്തേക്കില്ല

ഞായര്‍, 1 ഏപ്രില്‍ 2012 (15:58 IST)
PRO
PRO
കോഴിക്കോട് നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങളാലാണ് ബുദ്ധദേവ് വിട്ടുനില്‍ക്കുന്നതെന്നാണ് പാര്‍ട്ടി വിശദീകരണം.

അതേസമയം ബുദ്ധദേവിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബുദ്ധദേവിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്താനുമാകും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തേക്കുക.

ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് കോഴിക്കോട്ട് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

വെബ്ദുനിയ വായിക്കുക