പാന്‍മസാല വില്‍പ്പനക്കാരനുമായുണ്ടായ തര്‍ക്കം: മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (09:33 IST)
ഡല്‍ഹിയില്‍ പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. ഡല്‍ഹി പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച രജത്.
 
ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം നടന്നത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാലു കുട്ടികള്‍ പാന്‍ മസാല വില്‍പ്പനക്കാരനുമായി തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ കുട്ടികളെ അടുത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയ ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ രജത് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിനു ശേഷം പാന്‍ മസാല വില്‍പ്പനക്കാരന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
 
മലയാളികള്‍ ഏറെയുള്ള ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് 3യിലാണ് രജതും കുടുംബവും താമസിക്കുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് നൂറോളം മലയാളികള്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മറ്റു മൂന്ന് കുട്ടികളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. രജത്തിന്റെ മൃതദേഹം ഇപ്പോള്‍ ലാല്‍ ബഹദീര്‍ ശാസ്ത്രി ആശുപത്രിയിലാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article