പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കികൊണ്ട് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം
വെള്ളി, 16 ഓഗസ്റ്റ് 2013 (08:07 IST)
PTI
PTI
പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സ്വാതന്ത്ര്യദിന പ്രസംഗം. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറണമെന്നും പാക് മണ്ണിനെ ഇന്ത്യക്കെതിരായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ പാകിസ്ഥാന്‍ അനുവദിക്കരുതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
അറുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനോഘോഷത്തിന്റെ ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്.
അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം വെച്ചുപുലര്‍ത്തുന്നതിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി പാകിസ്ഥാന് വ്യവസ്ഥകള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തരാഖണ്ഡിലെ പ്രളയക്കെടുതില്‍ മരിച്ചവര്‍ക്കൊപ്പം രാജ്യം നിലകൊള്ളുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. ഇന്നലെ ഐഎന്‍എസ് സിന്ധുരക്ഷക് അന്തര്‍വാഹിനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച നാവികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.