പന്നിപ്പനി: ഇന്ത്യയില്‍ മരണം 600നോട് അടുക്കുന്നു

ചൊവ്വ, 17 ഫെബ്രുവരി 2015 (13:15 IST)
രാജ്യത്ത് പന്നിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 600നോട് അടുക്കുന്നു. ഫെബ്രുവരി 12 വരെയുള്ള കണക്കാണ് പുറത്തു വിട്ടിരിക്കുന്നത്. 
 
ഫെബ്രുവരി 12 വരെ 485 പേര്‍ ആയിരുന്നു മരിച്ചത്. എന്നാല്‍, അതുകഴിഞ്ഞുള്ള മൂന്നു ദിവസങ്ങളില്‍ പന്നിപ്പനി ബാധിച്ചുള്ള 100 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 8,423 പേര്‍ക്ക് പന്നിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു.
 
പ്രധാനമായും രാജസ്ഥാന് (165) ‍, ഗുജറാത്ത് (144), മധ്യപ്രദേശ് (76), മഹാരാഷ്‌ട്ര (58) എന്നീ സംസ്ഥാനങ്ങളെയാണ് പന്നിപ്പനി ബാധിച്ചിരിക്കുന്നത്. 72 മണിക്കൂറിനുള്ളില്‍ 13 മരണമായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വെബ്ദുനിയ വായിക്കുക