പന്ത്രണ്ടുകാരനെ ജീവനോടെ കത്തിച്ച് വീഡിയോ ഫേയ്സ്ബുക്കിലിട്ടു
വെള്ളി, 13 ഡിസംബര്‍ 2013 (17:28 IST)
PRO
പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ വെച്ച് 12വയസ്സുകാരനെ ജീവനോട് കത്തിക്കുന്ന വീഡിയോ ഫേസ്ബുക്കിലിട്ടത് വിവാദമാകുന്നു. സംഗ്രൂര്‍ ജില്ലയിലെ മലേര്‍കൊട്‌ലയിലാണ് വിധു ജെയിന്‍ എന്ന ബാലനെ തീക്കൊളുത്തിയ ശേഷം വീഡിയോ എടുത്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.
കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് റിപ്പോര്‍ട്ടുണ്ട്. വീഡിയോയില്‍ ജെയിനിനെ കത്തിക്കുന്ന ദൃശ്യങ്ങളാണുളളത്. സഹായത്തിനായി നിലവിളിക്കുന്ന ബാലന്റെ ദയനീയ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.
സെപ്റ്റംബര്‍ 30 നാണ് സംഭവം ആറാം ക്ലാസ് വിദ്യാര്‍ഥിയായ വിധു ഇളയ സഹോരന് ഭക്ഷണവുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്. നവാബ് കോളനിക്ക് സമീപത്ത് വെച്ചായിരുന്നു കുട്ടി ആക്രമിക്കപ്പെട്ടത്.
വീഡിയോ ഫേസ്‌ബുക്കിലിട്ടതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അന്വേഷണം ഉടനുണ്ടാകുമെന്നാന് പ്രതീക്ഷിക്കുന്നത്.