ഒരു ചെറിയ നഗരത്തോളം വിസ്തീര്‍ണമുള്ള പത്താന്‍കോട്ട് സൈനികകേന്ദ്രത്തിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്ന ഭീകരരെ കണ്ടെത്താനായി സ്ഥലത്തിന്‍റെ ഓരോ ഇഞ്ചും പരിശോധിക്കുകയായിരുന്നു സൈന്യം. ഇതിനുള്ളില്‍ കുടുംബങ്ങളായി താമസിക്കുന്നവരും കുട്ടികളും സ്കൂളുകളുമൊക്കെയുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് ഭീകരരെ തുരത്താനുള്ള ശ്രമം നടക്കുന്നത്.