പതിനഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായി; ചേച്ചിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസ്

ചൊവ്വ, 31 മെയ് 2016 (18:15 IST)
പതിനഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായതായി പരാതി. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചേച്ചിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. 
 
നാലു മാസത്തോളമായി മരുമകന്‍ തന്റെ ഇളയെ മകളെ പീഡിപ്പിക്കുകയായിരുന്നെന്ന് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാലു മാസം മുന്‍പ് മൂത്ത മകള്‍ വാഹനാപകടത്തില്‍ മരിച്ചതിനു ശേഷം ഇളയമകളെ സഹായത്തിനായി മരുമകന്റെ വീട്ടില്‍ നിര്‍ത്തുകയായിരുന്നു. 
 
എന്നാല്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനായി ചെന്നപ്പോള്‍ കുറച്ചു ദിവസം കൂടി വീട്ടില്‍ നില്‍ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതായും സംഭവങ്ങള്‍ പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് അറിയിച്ചു. അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക