പണിമുടക്കില്‍ പങ്കെടുത്ത പഞ്ചായത്ത് ജീവനക്കാരന്റെ ചെവി അറുത്തു
വ്യാഴം, 21 ഫെബ്രുവരി 2013 (15:29 IST)
PTI
PTI
ദേശീയ പണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ വിസമ്മതിച്ച ജീവനക്കാരന്റെ ചെവി അറുത്തുമാറ്റി. പശ്ചിമ ബംഗാളിലെ പഞ്ചായത്ത് ജീവനക്കാരനാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ് ഹര്‍ഷദ് മുഹമ്മദ് എന്ന ജീവനക്കാരന്റെ ചെവി അറുത്തുമാറ്റിയത്.
മുര്‍ഷിദാബാദ് ജില്ലയിലെ ദേബിപൂരിലാണ് സംഭവം. 48 മണിക്കൂര്‍ പണിമുടക്കിന്റെ ആദ്യ ദിനമായ ബുധനാഴ്ച ഈ ജീവനക്കാരന്‍ ജോലി ചെയ്തിരുന്നില്ല. വ്യാഴാഴ്ച ഇയാള്‍ ഓഫിസില്‍ എത്തിയപ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇന്നലെ വരാത്തതിന്റെ കാരണം ആരാഞ്ഞു. എന്നാല്‍ ഇയാള്‍ നല്‍കിയ മറുപടിയില്‍ ഇവര്‍ തൃപ്തരായില്ല. തുടര്‍ന്നായിരുന്നു ആക്രമണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജീവനക്കാരന്റെ നില ഇപ്പോഴും ഗുരുതരമാണ്.
സംസ്ഥാനത്തെ ജീവനക്കാര്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും ശക്തമായ താക്കീത് നല്‍കിയിരുന്നു. പണിമുടക്ക് പശ്ചിമ ബംഗാളിനെ ബാധിച്ചിട്ടില്ല എന്നാണ് മമതയുടെ നിലപാട്.