നഷ്ടപരിഹാരമായി നല്‍കും.
ബാദ്നഗറിലെ ഖോബ്‌ദര്‍വാസയില്‍ സ്ഥിതി ചെയ്യുന്ന പടക്കശാലയില്‍ ശനിയാഴ്ച വൈകുന്നേരം 4.45ഓടെയായിരുന്നു സ്ഫോടനം. മൂന്ന് കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് പൊലീസ് മേധാവി പങ്കജ് ശ്രീവാസ്തവ അറിയിച്ചു.സ്ഫോടനത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പടക്കശാലയുടെ ഉടമസ്ഥനായ യൂസഫ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.