പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണം: തഥാഗതാ റോയ്

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (10:03 IST)
പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് വഴിവെക്കുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പറഞ്ഞത്. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കാണിച്ച് പരാതി കൊടുത്തതിനെതിരെയാണ് റോയിയുടെ ഈ പ്രതികരണം ഉണ്ടായത്.
 
എല്ലാ ദീപാവലിക്കും പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് പറയുന്നു. വര്‍ഷത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് പടക്കം പൊട്ടിക്കുന്നത്. എന്നാല്‍ പുലര്‍ച്ചെ 4:30 നുള്ള ബാങ്കു വിളിക്കെതിരെ പോരാട്ടമില്ല’ എന്നാണ് റോയി പറഞ്ഞത്.
 
ഡല്‍ഹിയില്‍ പടക്കനിരോധനം പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവ് വന്നപ്പോഴ് റോയി സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ഹൈന്ദവ ആചാരങ്ങള്‍ക്ക് മാത്രമെന്താണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നായിരുന്നു അന്ന് റോയിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article