ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ രാജധാനി എക്സ്പ്രസില്‍ തീപിടുത്തം

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (15:20 IST)
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ രാജധാനി എക്സ്പ്രസില്‍ തീപിടുത്തം. രാജധാനി എക്സ്പ്രസിന്റെ രണ്ട് ട്രയിനുകളിലാണ് തീപിടുത്തം ഉണ്ടായത്.  
 
ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസിന്റെ രണ്ട് എ സി കോച്ചുകളിലും സീല്‍ദാ രാജധാനി എക്സ്പ്രസിന്റെ മൂന്ന് എ സി കോച്ചുകള്‍, പാന്‍ട്രി കാര്‍ കോച്ച് എന്നിവയിലുമാണ് തീപിടുത്തം ഉണ്ടായത്.
 
ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പതിനാറ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്.
 
റെയില്‍വേ സ്റ്റേഷനിലെ വാഷിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടതായിരുന്നു രണ്ട് ട്രെയിനുകളും.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഉത്തര റെയില്‍വേ വക്താവ് നീരജ് ശര്‍മ അറിയിച്ചു.