ന്യൂഡല്‍ഹിയില്‍ കനത്ത ശൈത്യം; വ്യോമ -റെയില്‍ ഗതാഗതം തടസപ്പെട്ടു
തിങ്കള്‍, 6 ജനുവരി 2014 (20:15 IST)
PRO
PRO
തലസ്ഥാനത്ത് കനത്ത ശൈത്യം തുടരുന്നു. 2010 നു ശേഷം ഏറ്റവും രൂക്ഷമായ തണുപ്പാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കടുത്ത മൂടല്‍ മഞ്ഞ് മൂലം വ്യോമ -റെയില്‍ ഗതാഗതം തടസപ്പെട്ടു. ഇന്ദിരാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദൃശ്യപരിധി 50 മീറ്ററിലും കുറഞ്ഞതിനാല്‍ പുലര്‍ച്ചെ നാലുമണിവരെ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളം അടച്ചിട്ടത് 83 ഫ്ലൈറ്റുകളെ ബാധിച്ചു.
13 അന്തരാഷ്ട്ര സര്‍വീസുകളും അഞ്ചു ആഭ്യന്തര സര്‍വീകളും ലാന്‍ഡ് ചെയ്യുന്നത് വൈകി. നാല് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. അന്തരാഷ്ട്ര സര്‍വീസ് നടത്തുന്ന 26 ഫൈ്ളറ്റുകളും ആഭ്യന്തര സര്‍വീസ് നടത്തുന്ന 14 വിമാനങ്ങളും പുറപ്പെടുന്നതിന് വൈകി. ഞായറാഴ്ച രാത്രിമുതല്‍ പുലര്‍ച്ചെവരെയുള്ള 27 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
വിമാനത്താവളത്തില്‍ ദൃശ്യ പരിധി കൂടിയാല്‍ സര്‍വീസുകള്‍ പുന:രാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി 28 തീവണ്ടികളാണ് തലസ്ഥാനത്തുനിന്ന് സമയം വൈകി പുറപ്പെട്ടത്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും അതി ശൈത്യം തുടരുകയാണ്.