നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 50 രേഖകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 50 രേഖകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പത്ത് എണ്ണവും പത്ത് എണ്ണം ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളതും 30 എണ്ണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ളതുമാണ്. www.netajipapers.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രേഖകള്‍ പുറത്തുവിട്ടത്.