കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ് സി ബി ഐയ്ക്ക് അപേക്ഷ നല്കി. ഇന്നു രാവിലെ കൊച്ചിയിലെ സി ബി ഐ ഓഫീസില്‍ നേരിട്ടെത്തിയാണ് അപേക്ഷ സമര്‍പ്പിച്ചത്.
നേരത്തെ, നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സി ജെ എം കോടതിയില്‍ സൂരജ് അപേക്ഷ നല്കിയിരുന്നു. എന്നാല്‍, ഈ അപേക്ഷ സി ജെ എം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.
നുണപരിശോധന വേണോ എന്നത് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും സി ബി ഐക്കാണ് അപേക്ഷ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നുണപരിശോധന ആവശ്യപ്പെട്ട് സൂരജ് സി ബി ഐക്ക് നേരിട്ടു അപേക്ഷ നല്‍കിയത്.