നിശാക്ലബില്‍ അടിപിടി: നടന്‍ ആദിത്യ പാഞ്ചോളിയെ അറസ്റ്റ് ചെയ്തു

ഞായര്‍, 8 മാര്‍ച്ച് 2015 (15:52 IST)
നിശാക്ലബില്‍ അടിപിടിയുണ്ടാക്കിയതിന് ബോളിവുഡ് താരം ആദിത്യ പാഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലബിലെ പാര്‍ട്ടിക്കിടെ ഹിന്ദി ഗാനം വയ്ക്കാന്‍ ആദിത്യ പാഞ്ചോളി ആവശ്യപ്പെടുന്നതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. ജൂഹുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
 
ഹിന്ദിഗാനം വെയ്ക്കാനുള്ള താരത്തിന്റെ നിരന്തരമായ ആവശ്യം ഡി ജെ അംഗീകരിച്ചില്ല. തുടര്‍ന്ന് അസഭ്യവര്‍ഷമായി. അതോടെ നടത്തിപ്പുകാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെ തിരിഞ്ഞ താരം അവരില്‍ ഒരാളെ മര്‍ദ്ദിക്കുകയായിരുന്നു.
 
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ചതായാണ് പരാതി ലഭിച്ചതെന്ന് സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ വിദ്യാസാഗര്‍ വിത്തല്‍ കാല്‍കുന്ദ്രെ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക