മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു. ഉത്തർ പ്രദേശിലാണ് 30 കോടിയോളം രൂപ ചിലവില്‍ കൂറ്റൻ മോദീക്ഷേത്രം നിർമിക്കുന്നത്. മീററ്റിലെ സര്‍ധന പ്രദേശത്ത് അഞ്ച് ഏക്കറോളം ഭൂമിയിലാണ് ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.