നിയന്ത്രണമില്ലാതെ കാര്‍ ഓടിച്ചു; മോഡല്‍ അറസ്റ്റില്‍

ശനി, 28 ഏപ്രില്‍ 2012 (18:59 IST)
PRO
PRO
നിയന്ത്രണമില്ലാതെ കാര്‍ ഓടിച്ചതിന് പ്രമുഖ മോഡല്‍ അപര്‍ണ ശര്‍മ്മ അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് അപര്‍ണയെ അറസ്റ്റു ചെയ്തത്.

അപര്‍ണ്ണയോടിച്ചിരുന്ന കാറ് നിയന്ത്രണം വിട്ട് മോട്ടോര്‍സൈക്കിളിലും ഓട്ടോറിക്ഷയിലും ഇടിച്ച് വണ്ടിയിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അപര്‍ണയെ അറസ്റ്റു ചെയ്തത്.

പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ നേടി.

വെബ്ദുനിയ വായിക്കുക