നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം: ഒരാള്‍ മരിച്ചു
വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ പ്രതിരോധ വകുപ്പിനെയും നാവിക സേനയേയും വീണ്ടും ആശങ്കയിലാക്കി സേനയിടെ അന്തര്‍ വാഹിനി കപ്പലില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മുംബയ് ഡോക്യാര്‍ഡില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഐഎന്‍എസ് ഗംഗ എന്ന മുങ്ങിക്കപ്പലിലാസ്ണ് തീപിടുത്തം ഉണ്ടായത്.
ചെറിയൊരു സ്ഫോടനത്തിന് പിന്നാലെ തീ പടരുകയായിരുന്നു. പരിക്കേറ്റവരെ മുംബൈയിലെ നാവികസേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ 11 ഓടെയാണ് ഐഎന്‍എസ് ഗംഗയില്‍ തീപിടുത്തം ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെല്‍ഡിംഗ് ജോലിക്കിടെയാണ് തീപിടുത്തമെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.