നാല് വര്‍ഷമായി അമ്മ തടവില്‍ പാര്‍പ്പിച്ച മകളെ മോചിപ്പിച്ചു

വെള്ളി, 27 ഡിസം‌ബര്‍ 2013 (17:30 IST)
PRO
PRO
നാല് വര്‍ഷക്കാലം സ്വന്തം അമ്മ തടവില്‍ പര്‍പ്പിച്ച യുവതിയെ പൊലീസ് മോചിപ്പിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സമീപം ദിവാസിലാണ് സംഭവം. 27 വയസ്സ് പ്രായമുള്ള ദീപ്തി എന്ന യുവതിയെയാണ് അമ്മ മൃദുല തടവില്‍ പാര്‍പ്പിച്ചത്. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ദീപ്തിയെ മോചിപ്പിക്കുകയായിരുന്നു.

ആരോഗ്യം നഷ്ടപ്പെട്ട് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ദീപ്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണവും മകന്‍ ഉപേക്ഷിച്ച് പോയതും മൃദുലയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും അതിനാലാണ് മകളെ പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നതെന്നുമാണ് വിവരം.

പുറത്തുള്ളവരുമായി ഇടപഴകാതെ വീട്ടിനകത്ത് മകള്‍ക്കൊപ്പം കഴിഞ്ഞയാനാണ് മൃദുല ആഗ്രഹിച്ചിരുന്നത്. പ്ലസ്ടുവില്‍ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ദീപ്തിയെ കോളജില്‍ അയച്ചില്ല. വനിതാ-ശിശുക്ഷേമ വകുപ്പില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന മൃദുല കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. ഇവര്‍ക്ക് മനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക