നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിനെ നദിയില്‍ ഒഴുക്കി കൊല്ലാനൊരുങ്ങി മാതാപിതാക്കള്‍. പിന്‍ഡ്വാര എന്ന ഗ്രാമത്തിലെ കുലി ബായ് എന്ന 22 കാരിയാണ് ഈ കുട്ടിയ്ക്കു ജന്മം നല്‍കിയത്. എന്നാല്‍ കുട്ടിയുടെ ഈ അവസ്ഥയ്ക്ക് സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് സാധാരണ കുട്ടികളെ പോലെ ആക്കാമെന്ന് ആശുപത്രി അധികൃതര്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പിന്‍ഡ്വാര ആശുപത്രിയിലെ ഡോക്ടര്‍ ഉടന്‍ തന്നെ നല്ല ചികിത്സ ലഭ്യമാകുന്ന ജെയ്പൂര്‍ എസ്എംഎസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് ഹോസ്പിറ്റലിലേക്ക് കുട്ടിയെ അയക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുള്ള നാല് ഡോക്ടര്‍മാരുടെ സംഘം കുട്ടിയുടെ നാല് കാലുകളില്‍ രണ്ട് കാലുകളും ജനനേന്ദ്രിയവും വിജയകരമായി നീക്കം ചെയ്യുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്നും എന്നാല്‍ കുട്ടിയെ നിരീക്ഷിക്കാനായി ഒരാഴ്ച ആശുപത്രിയില്‍ കിടത്തുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.