നാറാത്ത് കേസിലെ പ്രതികളെ എന്‍‌ഐഎയ്ക്ക് കൈമാറി

ചൊവ്വ, 13 ഓഗസ്റ്റ് 2013 (16:56 IST)
PRO
നാറാത്ത് കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. പ്രതികളെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

കണ്ണൂര്‍ നാറാത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പരിശീലന കേന്ദ്രത്തില്‍ നിന്നു ബോംബും വാളും കണ്ടെത്തിയ കേസിലെ 21 പ്രതികളെയാണ് തലശേരി സെഷന്‍സ്‌ കോടതി ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറിയത്.

കേസ്‌ എന്‍ഐഎ അന്വേഷിക്കണമെന്ന ശുപാര്‍ശയുമായി ഏജന്‍സിയുടെ സംസ്ഥാന യൂണിറ്റ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക