നരേന്ദ്രമോഡിക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ബുധന്‍, 14 ഓഗസ്റ്റ് 2013 (11:34 IST)
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇന്ത്യ സൗഹൃദഗ്രൂപ്പിന്റെ കോ-ചെയര്‍മാന്‍ സെയിലേഷ് വര എംപിയാണ് മോഡിയെ ക്ഷണിച്ചിരിക്കുന്നത്.
പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയിലെ ഇന്ത്യ സൗഹൃദ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാരി ഗാര്‍ഡിനര്‍ എംപി മോഡിക്കയച്ച കത്തില്‍ 'ആധുനിക ഇന്ത്യയുടെ ഭാവിഎന്ന വിഷയത്തെപ്പറ്റി ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ പ്രസംഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപത്തിനുശേഷം ബ്രിട്ടീഷ്, യുഎസ് സര്‍ക്കാരുകള്‍ മോഡിയോട് അകലം പാലിച്ചിരുന്നു. അദ്ദേഹത്തിനു വീസ അനുവദിക്കുന്നത് വിവാദ വിഷയവുമായിരുന്നു. എന്നാല്‍ ഈ ക്ഷണക്കത്ത് ബ്രിട്ടന്‍ മോഡിയോട് വീണ്ടും അടുപ്പം പുനരാരംഭിക്കുന്നതിനുള്ള സൂചനയായിട്ടാണ് കണക്കാക്കുന്നത്.