നരസയ്യയുടെ ബാംഗ്ലൂരിലെ വീട്ടില്‍ റെയ്ഡ്

ഞായര്‍, 14 ഏപ്രില്‍ 2013 (17:13 IST)
PRO
കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഖനിവകുപ്പ് ഉദ്യോഗസ്ഥന്‍ എം നരസയ്യയുടെ ബാംഗ്ലൂരിലെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

സംസ്ഥാനത്തെ നിരവധി പാറമട ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞ ദിവസമാണ് നരസയ്യയെ സിബിഐ അറസ്റ്റു ചെയ്തത്.

കൊച്ചിയിലെ ഹോട്ടലില്‍ വച്ച് പിടിയിലാകുമ്പോള്‍ നാല് ലക്ഷം രൂപയും 10 സ്വര്‍ണനാണയങ്ങളും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. ഒരു കോടി 20ലക്ഷം രൂപ നരസയ്യക്ക് മുമ്പ് കൈക്കൂലി നല്‍കിയതായി ചില ക്വാറി ഉടമകള്‍ പറഞ്ഞിരുന്നു.

ക്വാറികളില്‍ പരിശോധന ഒഴിവാക്കുന്നതിനാണ് മൈന്‍ സേഫ്‌റ്റി ദക്ഷിണമേഖലാ ഡയറക്‌ടര്‍ നനരസയ്യ വലിയ തുക കൈക്കൂലി വാങ്ങിയിരുന്നത്.

വെബ്ദുനിയ വായിക്കുക