തന്റെ പുതിയ ചിത്രമായ ‘വിശ്വരൂപം‘ മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരോധിച്ച സംഭവം സാംസ്കാരിക ഭീകരവാദമാണെന്ന് കമലഹാസന്‍. ചിത്രം മുസ്ലീം സഹോദരന്മാര്‍ക്ക് എതിരല്ലെന്ന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അദ്ദേഹം പറയുന്നു.
ചിത്രം നിരോധിച്ച സംഭവം വേദനിപ്പിക്കുന്നതാണ്. താന്‍ നിന്ദിക്കപ്പെട്ടതായാണ് തോന്നുന്നത്. സെലിബ്രിറ്റികളെ നിന്ദിക്കുന്നത് പ്രശസ്തി നേടാനുള്ള എളുപ്പവഴിയാണ്. അതിന്റെ ഇരയാകുകയായിരുന്നു താനും. രാഷ്ട്രീയലക്ഷ്യം നേടാനുള്ള കൊച്ചുപാര്‍ട്ടികളുടെ ദുര്‍വാശിയാണ് ഇതിന് പിന്നില്‍. ദേശസ്നേഹമുള്ള ഏതൊരു മുസ്ലിമിനും അഭിമാനിക്കാവുന്ന ചിത്രമാണ് വിശ്വരൂപം.
ഇസ്ലാം വിരുദ്ധമാണെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രം രണ്ടാഴ്ചത്തേക്ക് നിരോധിച്ചത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം നിരോധിച്ചിട്ടുണ്ട്. വൈഡ് റിലീസിംഗിന്റെ പേരില്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നങ്ങള്‍ മൂലം കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല.