ദേശവിരുദ്ധനെങ്കില്‍ എന്നെ ജയിലില്‍ അടയ്ക്കൂ- ഹസാരെ
ബുധന്‍, 13 ജൂണ്‍ 2012 (10:27 IST)
PRO
PRO
കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വീണ്ടും രംഗത്തെത്തി. താന്‍ ദേശവിരുദ്ധനാണെന്ന് ആരോപിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് തനിക്കെതിരെ നടപടി സ്വീകരിക്കാത്തതെന്ന് ഹസാരെ ചോദിച്ചു.
“ഞാന്‍ ദേശവിരുദ്ധനും വഞ്ചകനും ആണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ എന്നെ ജയിലില്‍ അടയ്ക്കൂ. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് വ്യതിചലിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതിക്കെതിരെ ശക്‌തമായ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല“- ഹസാരെ പറഞ്ഞു.
ദേശവിരുദ്ധശക്തികളാണ് ഹസാരെയ്ക്ക് ചുറ്റുമുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി വി നാരായണസ്വാമി ആരോപിച്ചിരുന്നു. ഹസാരെ സംഘത്തിന് വേണ്ടി പണമൊഴുകുന്നത് അമേരിക്കയില്‍ നിന്നാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിയും പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ഹസാരെയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.