ദുര്‍ഗ നാഗ്‌പാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് മപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍
ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (10:29 IST)
PTI
ഒടുവില്‍ ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗാ നാഗ്‌പാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് മാപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ദുര്‍ഗാ നാഗ്പല്‍ ഭര്‍ത്താവുമൊന്നിച്ച് കഴിഞ്ഞ ദിവസം അഖിലേഷ് യാദവിനെ സന്ദര്‍ശിച്ചു മാപ്പപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായ നിര്‍മ്മിച്ച പള്ളി പൊളിക്കാന്‍ ഉത്തരവിട്ട് സസ്പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദുര്‍ഗാ ശക്തി നാഗ്പല്‍. ഏറെ വിവാദമുണ്ടാക്കിയ സസ്പെന്‍ഷന്‍ സംഭവത്തിനു ശേഷം ആദ്യമായാണ് ഇവര്‍ അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തുന്നത്.
മുഖ്യമന്ത്രിയോട് ദുര്‍ഗാ നാഗ്പല്‍ അഖിലേഷിനോട് മാപ്പപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവരെ സസ്‌പെന്‍ഡ് ചെയ്തതുനുശേഷം വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. നേരത്തെ ദുര്‍ഗാ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
എന്നാല്‍ അവരെ നോയ്ഡയിലേക്ക് മാറ്റേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ ഇതൊക്കെ ഔദ്യോഗിക തീരുമാനങ്ങളാണെന്നും യാദവ് വോള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.