ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്തതില്‍ ഖേദിക്കുന്നില്ല, എന്നാല്‍ നോയിഡയിലേക്ക് മാറ്റേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും അഖിലേഷ് യാദവ്

വ്യാഴം, 8 ഓഗസ്റ്റ് 2013 (12:28 IST)
PRO
ഐഎഎസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. എന്നാല്‍ നോയ്ഡയിലേക്ക് മാറ്റേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അതൊക്കെ ഔദ്യോഗിക തീരുമാനങ്ങളാണെന്നും യാദവ് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഗൗതമ ബുദ്ധ നഗര്‍ അസിസ്റ്റന്‍റ് കലക്റ്ററായിരുന്ന ദുര്‍ഗ ശക്തി നാഗ്പാലിനെതിരേ നടപടിയെടുത്തതില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധത്തിന്‍റെ ജ്വാലയുയര്‍ന്നിരിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണു മണല്‍മാഫിയയുടെ അനീതികള്‍ക്കെതിരേ പോരാടിയെ ഈ ഐഎഎസുകാരിയെ സസ്പെന്‍ഡ് ചെയ്തത്.

മുസ്ലീം പള്ളിയുടെ ചുറ്റുമതില്‍ പൊളിച്ചത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ നാഗ്പാലിനെ അഖിലേഷ് യാദവ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. ദുര്‍ഗ നാഗ്പാല്‍ ഐ‌എ‌എസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ മുസ്ലിം സമുദായത്തിന്‍റെ പേരില്‍ ന്യായീകരിക്കരുതെന്ന് ആവശ്യപ്പെട്ട് യുപിയിലെ മുസ്ലിങ്ങള്‍ രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക