തൊഴിലില്ലായ്‌മ: അഖിലേഷ് യാദവിന്റെ അകമ്പടി വാഹനം വഴിയില്‍ തടഞ്ഞു
ബുധന്‍, 22 ജനുവരി 2014 (18:27 IST)
PRO
PRO
തൊഴിലില്ലായ്‌മയുടെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അകമ്പടി വാഹനം യുവാവ് തടഞ്ഞു. കനൗജിലായിരുന്നു സംഭവം. തിര്‍വയില്‍ മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത തന്റെ ഭൂമിയ്‌ക്കുള്ള നഷ്‌ടപരിഹാരവും ജോലിയും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടയല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭാര്യ ഡിംപിളിന്റെ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പോകുമ്പോഴായിരുന്നു യുവാവിന്റെ ഇടപെടല്‍. തനിക്ക് തൊഴില്‍ നിഷേധിച്ചതായും തിര്‍വാ മെഡിക്കല്‍ കോളേജിനായി തന്റെ സ്‌ഥലം ഏറ്റെടുത്തിട്ട് അതിന് പ്രതിഫലം നല്‍കിയില്ലെന്ന് യുവാവ് ആരോപിച്ചു. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടു പേര്‍കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തിര്‍വായില്‍ നിന്നും കനൗജിലേക്ക് പോകുന്നതിനിടയില്‍ യുവാവ് അകമ്പടി വാഹനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് എടുത്തു ചാടുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ പോലീസ് ഇടപെടല്‍ ഉണ്ടാകുകയും റോഡ് ഒഴിപ്പിക്കുകയും ചെയ്‌തു.